എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനം പി.സി ചാക്കോയുടെ രാജി ഞെട്ടിക്കുന്ന വാർത്തയായിരുന്നുവെന്ന് തോമസ് കെ.തോമസ്. എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താൻ പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.
പാർട്ടിക്കുള്ളിൽ പോര് രൂക്ഷമായ സാഹചര്യത്തിലാണ് പിസി ചാക്കോയുടെ രാജിവെച്ചത്. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന് രാജിക്കത്ത് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ പ്രതികരിച്ച് മറ്റു നേതാക്കൾ രംഗത്തെത്തി.
പി.സി ചാക്കോ രാജിക്കാര്യം ആരുമായും ചർച്ച ചെയ്തിരുന്നില്ലെന്നും രാജിയോടെ പാർട്ടി നടുക്കടലിൽ ആയെന്നും തോമസ്.കെ.തോമസ് പറഞ്ഞു, എ.കെ ശശീന്ദ്രനുമായി പ്രശ്നങ്ങളില്ലെന്നും തോമസ് വ്യക്തമാക്കി. അതേസമയം, എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും താൻ പിന്തുണയ്ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അധ്യക്ഷസ്ഥാനത്തേക്ക് ആരും അയോഗ്യരല്ല. പി.സി ചാക്കോ സ്വമേധയാ രാജിവച്ചതാണെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.