ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ വാരിക്കോരി നല്‍കി സര്‍ക്കാര്‍. കൊടി സുനിക്ക് പരോള്‍ ലഭിച്ചത് 60 ദിവസമാണ്. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്ക് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള പരോള്‍ക്കണക്ക് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
കെ സി രാമചന്ദ്രന് 1081 ദിവസവും, ട്രൗസര്‍ മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും പരോള്‍ ലഭിച്ചു. ആറു പേര്‍ 500ലധികം ദിവസം ജയിലിന് പുറത്തായിരുന്നു.
ചില പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാനുള്ള നീക്കം അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകള്‍ കൂടി പുറത്ത് വന്നത്. കൊലയാളികളെ സംരക്ഷിക്കുക എന്നതു സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതാണ് ആഭ്യന്തരവകുപ്പ് നടപ്പാക്കിയതെന്നും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇതു നടക്കുന്നത്. നിയമസഭയില്‍ ഇതു സംബന്ധിച്ചു ചോദിച്ച ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും രമ വ്യക്തമാക്കി.
tp chandrasekharan murder accused parole