കുംഭമേളയിൽ വൈറലായ മൊണാലിസ എന്ന സുന്ദരി കേരളത്തിലെത്തുന്നു. ഫെബ്രുവരി പതിനാലാം തീയതി മൊണാലിസ കോഴിക്കോടെത്തുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചു. ബോബി ചെമ്മണ്ണൂർ പങ്കുവെച്ച വീഡിയോയിൽ താൻ കോഴിക്കോടേക്ക് എത്തുന്നു എന്ന് മൊണാലിസ തന്നെ വ്യക്തമാക്കുന്നുണ്ട്. വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ മാല വിൽക്കാനെത്തിയ 16-കാരിയാണ് മോണി ബോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങൾ ആരോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ഈ 16-കാരി വൈറലായത്. മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളിൽ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്. ചാരക്കണ്ണുകളും ചിരിയും സുന്ദരമാണെന്നും അഭിപ്രായങ്ങളുയർന്നു. ‘ബ്രൗൺ ബ്യൂട്ടി’ എന്നും ഈ 16-കാരിയെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചു.
Discussion about this post