ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടനെ ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. എറണാകുളെ അഡീഷണൽ സെഷൻസ് കോടതിയാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്.
2015 ജനുവരി 30-നായിരുന്നു ഷൈൻ ടോം ചാക്കോയേയും നാല് യുവതികളേയും കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി പന്ത്രണ്ട് മണിയ്ക്ക് നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്. റെയ്ഡ് നടക്കുന്ന സമയത്ത് ഷൈൻ ടോം ചാക്കോയോടൊപ്പം മോഡലുകളായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍, ടിന്‍സ് ബാബു, സ്‌നേഹ ബാബു എന്നിവരുമാണ് പിടിയിലായത്. അറസ്റ്റിലാകുന്ന സമയത്ത് ഇവർ മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. കേസില്‍ എട്ടുപ്രതികളാണ് ഉണ്ടായിരുന്നത്.
കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ ആയിരുന്നു ഇവരുടെ രക്ത സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചിരുന്നത്. എന്നാല്‍ ഈ പരിശോധനയില്‍ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയില്ല. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്. അറസ്റ്റിലായതിന് പിന്നാലെ താന്‍ കൊക്കെയ്ന്‍ കൈവശം വച്ചിട്ടില്ലെന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞിരുന്നു.
Cocaine case: All accused including actor Shine Tom Chacko acquitted.
Discussion about this post