സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ബിഹാറിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും രണ്ടു മാസത്തെ ശമ്പള വിതരണം മുടങ്ങിയാതായി വിവരം.
ജീവനക്കാർക്കു മാത്രമല്ല മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എംഎൽഎമാർക്കും ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടിയില്ല എന്നാണ് അറിയുന്നത് .
പുതുവർഷത്തിൽ ശമ്പള വിതരണത്തിനായി CFMS 2 സോഫ്റ്റ്‌വെയറിലേക്കു മാറിയതോടെയാണ് പ്രശ്നം തുടങ്ങിയത്. പഴയ സിസ്റ്റത്തിൽനിന്നു പുതിയതിലേക്കു ഡേറ്റ കൈമാറുന്നതിൽ സാങ്കേതിക തകരാറുകളുണ്ടായി. എട്ടു ലക്ഷത്തോളം സർക്കാർ ജീവനക്കാരാണു ശമ്പളമില്ലാതെ വലയുന്നത്. പ്രതിമാസം 6000 കോടി രൂപയാണു ബിഹാർ സർക്കാർ ശമ്പള ഇനത്തിൽ വിതരണം ചെയ്യുന്നത്.