ഡൽഹിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ‘മിനി കെജ്‌രിവാൾ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഡൽഹിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ‘മിനി കെജ്‌രിവാൾ’. അവ്യാൻ തോമർ എന്ന ആറുവയസ്സുകാരനാണ് കെജ്‌രിവാളിൻ്റെ വേഷത്തിൽ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ പുറത്ത് നിൽക്കുന്നത്. ആം ആദ്മി പാർട്ടി (എപി) മേധാവി അരവിന്ദ് കെജ്‌രിവാളിൻ്റെ യുവ അനുയായിയായ അവ്യാൻ തോമസ് ഇന്ന് രാവിലെ മുൻ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി.

2022-ലെ ഡൽഹി തിരഞ്ഞെടുപ്പ് കാലത്തും സമാനവേഷത്തിൽ അവ്യാൻ എത്തിയിരുന്നു. ഇന്ന് നീല നിറത്തിലുള്ള സ്‌വെറ്ററും പുറമേ കരിമ്പച്ച പഫ്‌ഡ് ഓവർകോട്ടും ധരിച്ച അവ്യാൻ്റെ ചിത്രങ്ങളും ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനൊപ്പം കെജ്‌രിവാളിനോട് സമാനമായ കണ്ണടയും മീശയും വെച്ചിട്ടുണ്ട്.

എല്ലാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളിലും തങ്ങൾ ഇവിടെ വരാറുണ്ടെന്ന് അവ്യാൻ്റെ അച്ഛൻ പറയുന്നു.

 

 

mini kejriwal grabs delhis attention

Exit mobile version