രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു..ഇത്തവണയും വാഗ്ദാനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാതെ ഊതി പെരുപ്പിച്ച ഒരു ബലൂൺ.
സർക്കാരിനേക്കാൾ സാമ്പത്തിക ഞെരുക്കത്തിൽ കഴിയുന്ന ജനങ്ങളെ പിഴിയുന്ന രീതിയിലായിരുന്നു ഇത്തവണത്തെ ബജറ്റ് . ആവശ്യക്കാർക്ക് ഒന്നും നൽകാതെയും ആവശ്യമില്ലാത്ത മേഖലയ്ക്ക് വാരി കോരി കൊടുത്തും തീർത്തൊരു ബജറ്റ്, ആവശ്യത്തിൽ കൂടുതലുള്ള ജിഎസ്ടി കാരണം പൊറുതിമുട്ടുന്ന ജനങ്ങളുടെ നെറുകം തലയിലേക്ക് ആണിയെന്ന് തന്നെ പറയാം.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റിനാണ് സാധ്യതയെന്ന് കരുതിയെങ്കിലും ഭൂനികുതി അടക്കം കുത്തനെ ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണുള്ളത്.
ക്ഷേമ പെൻഷനിൽ വർധനയില്ല. നിലവിൽ 1600 രൂപ ക്ഷേമ പെൻഷൻ. നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 7 കോടിയുടെ വികസനവും അടിസ്ഥാന സൗകര്യത്തിനായി 210 കോടിയും നീക്കിവച്ചു.റീബിൽഡ് കേരളയ്ക്ക് 1000 കോടി അനുവദിച്ചു. സ്ലാബുകൾ 50 ശതമാനം വർദ്ധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും.
രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്. സംസ്ഥാനത്തിൻ്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിൻ്റെ തുടക്കത്തിൽ തന്നെ കെ.എൻ ബാലഗോപാൽ പറഞ്ഞിരുന്നു.
നാടിനെ നടുക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൻ്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആദ്യഘട്ട പുനരധിവാസം ഉടൻ പൂർത്തിയാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിൽ ആകെ 1202 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്. കേന്ദ്രബജറ്റിൽ യാതൊരു പ്രഖ്യാപനവുമുണ്ടാകാത്ത പശ്ചാത്തലത്തിൽ മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിനായി സംസ്ഥാന ബജറ്റിൽ എത്ര കോടി രൂപ നീക്കിവയ്ക്കുമെന്നത് നിർണ്ണായകമായിരുന്നു.
ഇത്തവണത്തെ ബജറ്റ്
അഞ്ചാം തവണയും ക്ഷേമ പെൻഷൻ കൂട്ടാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. നവ കേരള സദസിൻ്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി കൂടി അനുവദിച്ചു.
ഭൂനികുതി സ്ലാബുകൾ വർദ്ധിപ്പിച്ചു’
‘ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർദ്ധിപ്പിച്ചതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം
വാഹനങ്ങളുടെ വില അനുസരിച്ചു ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റം.
‘വെള്ളപ്പൊക്കം നിയന്ത്രിക്കാൻ 1088.8 കോടി’
വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കെഎസ്ഇബിക്ക് 1088.8 കോടി ബജറ്റിൽ അനുവദിച്ചു. പമ്പ് ഡാം സ്റ്റോറേജ് പദ്ധതിക്ക് 100 കോടി അനുവദിച്ചു.
‘സംസ്ഥാന ഭാഗ്യക്കുറിയിൽ കോമൺ പൂൾ സംവിധാനം’
ടിക്കറ്റ് ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന ഭാഗ്യക്കുറിയിൽ കോമൺ പൂൾ സംവിധാനം കൊണ്ടുവരും.
‘നവ കേരള സദസിനു 500 കോടി’
നവ കേരള സദസിൻ്റെ പദ്ധതി പൂർത്തീകരണത്തിനായി 500 കോടി വകയിരുത്തി.
കേരളം സാമ്പത്തിക
പ്രതിസന്ധി അതിജീവിച്ചെന്ന് ധനമന്ത്രി പറഞ്ഞു .കേരളം ടേക്ക് ഓഫിന് തയ്യാറാണ്. കേരളം അതിവേഗ വളർച്ചാ പാതയിലാണെന്നും കേരള സമ്പദ്ഘടനയും അതിവേഗ വളർച്ചയിലാണെന്നും മന്ത്രി വ്യക്തമാക്കി.
കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കില്ലെന്നായിരുന്നു പ്രധാന വിമർശനം. കിഫ്ബി വായ്പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post