രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന സമ്പൂർണ്ണ ബജറ്റിൻ്റെ അവതരണം ആരംഭിച്ചു. രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരണം ആരംഭിച്ചു.
സർവീസ് പെൻഷൻ കുടിശിക 600 കുടിശികയും ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡുവും ഈ സാമ്പത്തിക വർഷം നൽകും. വയനാടിന് സഹായം. മുണ്ടക്കൈ ചൂരൽ മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ 750 കോടി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും. കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ പ്രഖ്യാപനം.
തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും. തെക്കൻ കേരളത്ത്ൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും. കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും. 3061 കോടി സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി അനുവദിച്ചു.
Discussion about this post