സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് ഉദയനിധി സ്റ്റാലിൻ

ഇത് രണ്ടാമത്തെ തവണയാണ് തമിഴ്നാടിൻ്റെ ബജറ്റിൽ നിന്നും മാറ്റിനിർത്തുന്നതെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ റീഇമാജിൻ ഇന്ത്യ: കറണ്ട്‌സ് ഓഫ് സൗത്ത് എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. കേരളത്തിൻ്റെ പേര് ബജറ്റിൽ പറഞ്ഞിട്ടില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഫെഡറലിസത്തിന് എതിരായ ആക്രമണമാണ്. ഭരണഘടനാപരമായും ഇത്തല്ല. തിരഞ്ഞെടുത്ത സർക്കാറിനെതിരെ ഗവർണറുടെ ഓഫീസ് ആയുധമാക്കുന്ന സംവിധാനം അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാനങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡിഎംകെ ശബ്ദം ഉയർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വരുന്നത് പോലെയാണെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Exit mobile version