ഫെബ്രുവരി 8 മുതൽ 10 വരെ പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻമാർ, കൺവീനർമാർ, ഖജാൻജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും. എട്ടാം തീയതി രാവിലെ 9.30ന് മാനന്തവാടിയിൽ നാലാം മൈൽ എ.എച്ച് ഓഡിറ്റോറിയത്തിലും, 12 മണിക്ക് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും 2 മണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമങ്ങൾ. ഉരുൾപൊട്ടൽ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിൽ പ്രിയങ്ക സ്വീകരിക്കുന്ന നിലപാടുകൾ സന്ദർശന വേളയിൽ നിർണായകമാകും.
പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും
- News Bureau

- Categories: News
- Tags: EDITOR'S PICKwayanadpriyanka gandhi
Related Content
അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു
By
News Bureau
Jun 16, 2025, 12:44 pm IST
ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്
By
News Bureau
Jun 14, 2025, 03:12 pm IST
വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം
By
News Bureau
Jun 13, 2025, 01:33 pm IST
വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി
By
News Bureau
Jun 13, 2025, 01:11 pm IST
മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ
By
News Bureau
Jun 13, 2025, 01:08 pm IST
ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ഗാർഡ് തലവൻ കൊല്ലപ്പെട്ടു
By
News Bureau
Jun 13, 2025, 01:00 pm IST