“ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥിതിവിവരക്കണക്ക്”

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാര്ലമെന്റിൽ തന്റെ ഭരണക്കാലത്തു വലിയ തോതിൽ തൊഴിലില്ലായ്മ മാറ്റിയെടുക്കാൻ സാധിച്ചുവെന്നും യുവാക്കൾ സന്തുഷ്ടരാണെന്നും നടത്തിയ പ്രസ്താവനയെ ഗണ്ണിച്ചു കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് രംഗത്ത് വന്നു .
ഇന്ത്യയിലുടനീളമുള്ള എയിംസ് സ്ഥാപനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഫാക്കൽറ്റി ക്ഷാമത്തെക്കുറിച്ച് കോൺഗ്രസ് എംപി ജയറാം രമേശ് ചൂണ്ടി കാട്ടി .സർക്കാർ ഒഴിവുകൾ നികത്തിയെന്ന് പറയുമ്പോഴും ഇത്രയുമധികം ഒഴിവുകൾ തന്നെ അമ്പരപ്പിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. “ഇന്നലെ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രിയുടെ രാജ്യസഭയിൽ ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം രാജ്യത്തെ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഏഴ് എയിംസ് സ്ഥാപനങ്ങളെക്കുറിച്ചുള്ള ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി,” എയിംസ് ന്യൂഡൽഹി, ഭോപ്പാൽ, ഭുവനേശ്വർ, ജോധ്പൂർ, റായ്പൂർ, പട്‌ന, ഋഷികേശ് എന്നിവിടങ്ങളിലെ ഒഴിവുകളുടെ നിരക്കുകൾ പട്ടികപ്പെടുത്തി രമേശ് പറഞ്ഞു, എയിംസ് പോലുള്ള ഭാഗികമായി പ്രവർത്തിക്കുന്ന പന്ത്രണ്ട് നഗരങ്ങളിലെ ഫാക്കൽറ്റി ക്ഷാമവും രമേശ് ചൂണ്ടിക്കാട്ടി , രാജ്കോട്ടിൽ 59.5% ഉം ബിലാസ്പൂരിൽ 54% ഉം വരെ ഒഴിവുകളുടെ ശതമാനം പട്ടികപ്പെടുത്തി. ഈ സംഖ്യകൾ ഫാക്കൽറ്റി നിയമനത്തിലെ വെല്ലുവിളികളെ മാത്രമല്ല, ഈ സ്ഥാപനങ്ങളിലെ ഫാക്കൽറ്റിയുടെ ഗുണനിലവാരത്തെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Exit mobile version