മധുബനി സാരി ധരിച്ച് ബജറ്റ് അവതരണത്തിനെത്തി നിർമല സീതാരാമൻ

Madhubani art saree nirmala sitharaman

കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ എത്തുമ്പോൾ കൂടെ ശ്രദ്ധ നേടുന്ന ഒന്നാണ് അവർ ധരിക്കുന്ന സാരി. മധുബനി സാരി ധരിച്ചാണ് ഇത്തവണ ധനമന്ത്രി എത്തിയത്. മധുബനി കലയ്ക്കും പത്മപുരസ്കാരജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണത്. ദുലാരി ദേവി സമ്മാനിച്ച സാരി ധരിച്ചാകും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. 2021 ലെ പത്മശ്രീ പുരസ്‌കാര ജേതാവാണ് ദുലാരി ദേവി. ദുലാരി ദേവിയുടെ അഭ്യർത്ഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് അവതരിപ്പിക്കുക.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ മനോഹരമായ പ്രതിനിധാനമാണ് വർണ്ണാഭമായ മധുബനി രൂപത്തിലുള്ള ബോർഡറോടുകൂടിയ നിർമല സീതാരാമൻ്റെ സാരി. ബീഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല.

മധുബനി രൂപത്തിലുള്ള സാരി ധരിക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുകയും ഈ പരമ്പരാഗത കലാരൂപത്തെ സജീവമായി നിലനിർത്തുന്ന കരകൗശല വിദഗ്ധരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് .

അതേസമയം ധനമന്ത്രി ഇത്തവണ പേപ്പർ രഹിത ബജറ്റ് ആണ് അവതരിപ്പുന്നത്. ടാബിൽ നോക്കിയാണ് ബജറ്റ് അവതരണം.

Exit mobile version