മൂന്നാം മോദി സർക്കാരിൻറെ രണ്ടാം ബജറ്റവതരണം ആരംഭിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. മധ്യവർഗത്തിന് അനുകൂലമായ കൂടുതൽ ഇളവുകൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ധനമന്ത്രിയുടെ തുടർച്ചയായ എട്ടാം ബജറ്റാണിത്. ബജറ്റ് അവതാരത്തിന്റെ മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി.
വികസനത്തിനാണ് ബജറ്റ് മുൻതൂക്കം നൽകുക. 10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ പറഞ്ഞു. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post