കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിലെ പ്രതീക്ഷയിൽ രാജ്യത്തെ ഓഹരി വിപണി കുതിപ്പിൽ. സെൻസെക്‌സ് 200 പോയിന്റുകളാണ് ഉയർന്നത്. റിയൽറ്റി, ഊർജ, പ്രതിരോധ ഓഹരികൾ നേട്ടത്തിലെത്തി.
9.36ന് സെൻസെക്‌സ് 899 പോയിന്റ് നേട്ടത്തിലാണ് (1.17 ശതമാനം ഉയർച്ച) വ്യാപാരം നടത്തിയത്. നിഫ്റ്റിയിൽ 1.30 ശതമാനം ഉയർച്ചയും ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തി.
നിഫ്റ്റിയിൽ സൺ ഫാർമ, ഭാരത് ഇലക്ട്രോണിക്‌സ്, എൻടിപിസി ഓഹരികളാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേസമയം ഹീറോ മോട്ടോ കോർപ്, ബിപിസിഎൽ, നെസ്ലെ മുതലായവയുടെ ഓഹരി മൂല്യം ഇടിഞ്ഞു. ഫാർമസി, ആരോഗ്യസംരക്ഷണം മുതലായവ മേഖലകളിലെ ഓഹരികൾക്ക് പുത്തൻ ഉണർവും പ്രൊസസ്ഡ് ഫുഡ് കമ്പനികളുടെ ഓഹരികൾക്ക് തളർച്ചയും ഉണ്ടായി. ബജാജ് ഫിനാൻസ്, ഐസിഐസി ബാങ്ക്, നെസ്ലെ, റിലയൻസ്, ടെക് മഹിന്ദ്ര, ടിസിഎസ്, ടൈറ്റൻ മുതലായവയുടെ ഓഹരി മൂല്യങ്ങൾ താഴ്ന്ന് റെഡിലെത്തി.
Discussion about this post