ചോറ്റാനിക്കരയിൽ പോക്സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ആറ് ദിവസം മുൻപാണ് വീട്ടിൽ നിന്ന് അവശ്യനിലയിൽ 20കാരിയെ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി, ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി. മുറുവുകളിൽ ഉറുമ്പരിച്ച നിലയിലായിരുന്നു.