പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുന്നേ തിരുവനന്തപുരം എംപി ശശി തരൂർ പുതിയ പാർലമെൻ്റ് മന്ദിരത്തെ
ആത്മാവിലാത്ത വെറുമൊരു കെട്ടിടം മാത്രമാണ് എന്ന വിശേഷിപ്പിച്ചു .പാർലമെന്റ് സമുച്ചയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെൻ്റിൽ ഹാജരാകുന്നത് തീരെ കുറവാണെന്നും അദ്ദേഹം കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളോടുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് സഹമന്ത്രി (ജിതേന്ദ്ര സിംഗ്) ആണെന്നും അദ്ദേഹം പറഞ്ഞു .
പ്രതിപക്ഷ എംപിമാരുടെ മൈക്കുകൾ ഓഫാക്കുക ,
രാജ്യതാത്പര്യങ്ങൾ മുൻനിർത്തി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ശത്രുക്കളായി കാണുന്നത് സ്വഭകവികമാണ് എന്നാൽ രാജ്യദ്രോഹം , രാജ്യദ്രോഹി തുടങ്ങിയ വാക്കുകൾ പ്രതിപക്ഷ എംപിമാർക്കായി ഇവർ ഉപയോഗിക്കുകയാണ് .
നിലവിലെ തടസ്സങ്ങൾ ഒഴിവാക്കാനുള്ള ധാരണയോടെ പ്രതിപക്ഷത്തെ അജണ്ട നിശ്ചയിക്കാൻ അനുവദിക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം എങ്കിലും അനുവദിക്കുക എന്നതായിരുന്നു ഒന്ന്.
എന്നാൽ പ്രതിപക്ഷത്തിൻ്റെ നിർദേശങ്ങൾ അംഗീകരിക്കാൻ നിലവിലെ സർക്കാർ തയാറാകാത്തതിനാൽ ഇത് നടക്കാൻ സാധ്യതയില്ല.
“അവർ അവരുടെ വഴിക്ക് പോകുമ്പോൾ സർക്കാർ എന്തിനാണ് ഇത് പരിഷ്കരിക്കുന്നത്,” എന്ന കൂടി ശശി തരൂർ ചോദിച്ചു. പഴയ മന്ദിരത്തിന്റെ പ്രൗഢിയും മനോഹാരിതയും ആ മന്ദിരത്തിനില്ല അതിനാൽ തന്നെ അവിടെ ജോലി ചെയ്യുന്നത് അത്രയും ” നിരാശാജനകമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.