കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങി. വാർഡ് തലത്തിലെ മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് ഇന്ന് തുടക്കമാവും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പങ്കെടുക്കുന്ന തിരുവനന്തപുരം പെരിന്താന്നിയിലെ കുടുംബ സംഗമത്തോടെയാണ് ഔദ്യോഗിക തുടക്കമാവുക.
തിരുവനന്തപുരം ജില്ലയിലെ വാർഡ് പ്രസിഡൻ്റുമാരുടെ സംഗമവും ഇന്ന് നടക്കും. തിരുവനന്തപുരം ഡിസിസി ഓഫീസ് കേന്ദ്രീകരിച്ചാണ് വാർറൂം പ്രവർത്തിക്കുക. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള വാർറൂമും ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.
Discussion about this post