കൽപ്പറ്റ: വയനാട് മുട്ടിൽ മലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീതിനാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
മാനന്തവാടി കോയിലേരി ചേലവയൽ സ്വദേശിയാണ് വിനീത്. റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലാണ് സംഭവം. വിനീതിനെ നിസാര പരിക്കുകളോടെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. എസ്റ്റേറ്റിലെ വാച്ചറായി ജോലി ചെയ്യുന്ന ആളാണ് വിനീത്.