പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ് എന്ന അപൂർവരോഗബാധിതരുടെ എണ്ണം വർധിച്ചു വരുന്നതായി റിപ്പോർട്ട്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേർ വെൻറിലേറ്ററിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ സാഹതര്യത്തിൽ രോഗികൾക്ക് സർക്കാർ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. നിലവിൽ 68 സ്ത്രീകളും 33 പുരുഷൻമാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. സോലാപ്പുരിൽ ഗില്ലൻ ബാരി സിൻഡ്രോം സംശയിക്കുന്ന ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. മുൻപും ഒരാൾ മരിച്ചിരുന്നു. രോഗം കൂടുതൽ ആളുകളിലേക്ക് പടരാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീമിനെയും രൂപീകരിച്ചു. രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ സംഘം പരിശോധന ആരംഭിച്ചു.
നാഡീരോഗമായ ഗില്ലൻ ബാരി സിൻഡ്രോം ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങൾ. അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം. പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ആരോഗ്യ വിദഗ്ധർ പറയുന്നു.
Discussion about this post