യുഡിഎഫിൻ്റെ ജാഥ മലയോരജനതയെ ചേർത്തുപിടിക്കാൻ

മലയോരജനതയെ ചേർത്തുപിടിക്കാനാണ് യുഡിഎഫിൻ്റെ ജാഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ശല്യം, കാർഷിക പ്രശ്നം എന്നിവയ്ക്ക് പരിഹാരം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. യാത്രയ്ക്ക് ഒടുവിൽ സർക്കാരിന് മുന്നിൽ ബദൽ നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.

താൻ മന്ത്രി ആയത് കൊണ്ടാണോ വന്യജീവികൾ ഇറങ്ങുന്നത് എന്നാണ് മന്ത്രി ചോദിക്കുന്നത്. വന്യജീവികളെ വെടിവെച്ചു കൊല്ലുക എന്നത് മാത്രമല്ല പരിഹാരം. ഫെൻസിങ്ങിൻ പോലും സർക്കാർ ഒരു ചിലവാക്കിയിട്ടില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. വന നിയമ കേന്ദ്രത്തിൽ – സംസ്ഥാന സർക്കാർ ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version