വയനാട് വീണ്ടും ഭീതിപരതി കടുവ ,ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. പത്ത് വർഷത്തിനിടയിൽ കടുവ കൊന്നത് 8 പേരെ. 2015ൽ രണ്ട് പേരെയാണ് ജില്ലയിൽ കടുവ കൊന്നത്. മുത്തങ്ങയിൽ ഭാസ്‌കരനും കുറിച്യാട് ബാബുരാജും കൊല്ലപ്പെട്ടു. 2017ൽ തോൽപ്പെട്ടിയിൽ കടുവ കൊന്നത് ബസവൻ ആണ്. 2019ൽ കടുവ ജീവനെടുത്തത് കുറിച്യാട് തന്നെയുള്ള ജഡയൻ എന്നയാളുടേത്. 2020ൽ ചെതലത് ശിവകുമാർ, 2023ൽ പുതുശേരിയിൽ സാലു, 2023ൽ തന്നെ വാകേരിയിൽ പ്രജീഷ് എന്നിവരെ കടുവ കൊന്നു. ഒടുവിൽ 2025ൽ പാഞ്ചാരക്കൊല്ലിയിൽ രാധയേയും. 2008 മുതൽ ഇങ്ങോട്ട് പല തരത്തിലുള്ള വന്യ ജീവി ആക്രമണങ്ങളിൽ 1000ൽ അധികം പേർ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ് ഗുരുതരമായി പരിക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വയനാട് വൈൽഡ് ലൈഫിൻ്റെ ഭാഗമായ പ്രദേശത്താണ് സംഭവം നടന്നത്.