ജനങ്ങളുടെ ജീവന് വെച്ച് സർക്കാർ ലേലം വിളി നടത്തുകയാണെന്ന് പിവി അൻവർ. വനത്തിലെ കടുവ ആക്രമണവുമായി ബന്ധപ്പെട്ട പ്രതികരണ നടത്തുന്നതിനിടയിലായിരുന്നു ഈ പരാമർശം . നഷ്ടപരിഹാരം പത്ത് ലക്ഷം എന്നത് പതിനൊന്ന് ലക്ഷമാക്കിയതാണ് സർക്കാരിൻ്റെ മഹാ മനസ്കതയെന്ന് അദ്ദേഹം പരിഹസിച്ചു. കേരളം വന്യമൃഗശാലയായി മാറിയെന്നും വെടിവെച്ചു കൊല്ലും എന്ന സർക്കാർ വാഗ്ദാനം നടപ്പിലാക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് ഒരൊറ്റ പരിഹാരമേയുള്ളു. വെടിവച്ച് കൊന്ന് തന്നെയാണ് ലോകരാജ്യങ്ങളിൽ നിയന്ത്രിക്കുന്നത്. വന്യ മൃഗ സംരക്ഷണ നിയമത്തിൽ ഭേതഗതി വരുത്തി, ആ ഭേതഗതിയുടെ അടിസ്ഥാനത്തിൽ കാട്ടിലെ നിശ്ചിത സ്ഥലത്ത് വസിക്കാൻ കഴിയുന്ന അത്രയും മൃഗങ്ങളെ മാത്രമേ നിലനിർത്താവൂ. മനുഷ്യൻ്റെ ജനസംഖ്യ വര്ദ്ധിക്കുന്നു എന്ന് പറഞ്ഞാണ് ഇവിടെ ജനന നിയന്ത്രണം നടപ്പിലാക്കിയത്. കാടൊരിക്കലും വർധിക്കുന്നില്ല – അൻവർ വ്യക്തമാക്കി.
Discussion about this post