ബ്രൂവറി മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയെന്നതിൻറെ തെളിവ്

പാലക്കാട് ബ്രൂവറി വിഷയം മുഖ്യമന്ത്രി നേരിട്ട് നടത്തിയ അഴിമതിയുടെ തെളിവാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി വിഷയത്തിലെ സർക്കാർ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കൊക്കോകോള കമ്പനിയെ കെട്ടുകെട്ടിക്കാൻ സമരം ചെയ്തവരാണ് ഇപ്പോൾ പ്ലാൻറ് കൊണ്ടുവരുന്നത്. പ്ലാൻ്റ് വന്നാൽ ജലക്ഷാമം രൂക്ഷമാകും. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി ആണിത്. ഒയാസിസ് ഗ്രൂപ്പ് ഡയറക്ടർ ഡൽഹി മദ്യനയ കേസിൽ പ്രതിയാണ്. വിഷയത്തിൽ സിപിഐ അഭിപ്രായം പറയാതെ ഒളിച്ചുകളിക്കുന്നുവെന്നും’ ചെന്നിത്തല പറഞ്ഞു.

Exit mobile version