കേരളം ഒരു മിനി പാകിസ്ഥാൻ ആണെന്ന് ഒരു കൂസലുമില്ലാതെ പൊതുവേദിയിൽ വർഗീയ വിഷം തുപ്പിയ നിതീഷ് റാണെ സെയ്ഫ് അലി ഖാനെതിറീ പുതിയ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ ആയിരുന്നു ഈ വർഗീയ വിഷം തുപ്പിയത് .സെയ്ഫ് അലിഖാനെതിരായ ആക്രമണം യഥാർത്ഥമാണോ അതോ ഖാൻ വെറുതേ അഭിനയിക്കുകയായിരുന്നോ?“.“ഷാരൂഖ് ഖാനെയോ സൽമാൻ ഖാനെയോ പോലുള്ള ഏതെങ്കിലും ഖാൻ വേദനിക്കുമ്പോഴെല്ലാം അതിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങും. സുശാന്ത് സിംഗ് രാജ്പുത്തിനെപ്പോലെ ഒരു ഹിന്ദു നടൻ ഉപദ്രവിക്കപ്പെടുമ്പോൾ മുംബ്രയിലെ ജിത്തുദ്ദീനും സുപ്രിയ സുലെയും ഒന്നും പറയാൻ മുന്നോട്ട് വരുന്നില്ല… അവർക്ക് ഷാരൂഖ് ഖാൻ്റെ മകനെയോ സെയ്ഫ് അലിഖാനെക്കുറിച്ച് മാത്രമാണ് ആശങ്ക. ഏതെങ്കിലും ഒരു ഹിന്ദു കലാകാരനെ കുറിച്ച് ഓർത്ത് അവർ വിഷമിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. എന്നിങ്ങനെയായിരുന്നു പരാമർശങ്ങൾ .
Discussion about this post