ദുബായ്: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിർത്തി. ബോർഡർ ഗാവസ്ക്കർ പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ റെക്കോഡ് റേറ്റിങ് പോയന്റുമായി നേരത്തെ ഒന്നാം സ്ഥാനത്തെത്തിയ താരം ഏറ്റവും പുതിയ ലിസ്റ്റിലും തന്റെ സ്ഥാനം വിട്ടുകൊടുത്തില്ല. 908 പോയിന്റുകളാണ് ഇപ്പോൾ ബുംറയ്ക്കുള്ളത്. താരത്തിന്റെ കരിയർ ബെസ്റ്റ് റേറ്റിങ് കൂടിയാണിത്.
പാറ്റ് കമ്മിൻസാണ് രണ്ടാംസ്ഥാനത്ത്. 841 പോയിന്റുകളാണ് ഓസ്ട്രേലിയൻ താരത്തിനുള്ളത്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയാണ് മൂന്നാംസ്ഥാനത്ത്. 837 പോയിന്റുകളാണ് ദക്ഷിണാഫ്രിക്കൻ താരത്തിനുള്ളത്.
ചരിത്രംനേട്ടം കുറിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ തവണ ബുംറ റാങ്കിങ്ങിൽ ഒന്നാമനായത്. കഴിഞ്ഞ വർഷം നടത്തിയ മിന്നുംപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഇന്ത്യൻ ബൗളർ നേടിയ എക്കാലത്തെയും ഉയർന്ന റേറ്റിംഗ് പോയിന്റോടെയാണ് താരം ഒന്നാംസ്ഥാനം നിലനിർത്തിയത്. 907 റേറ്റിങ് പോയിന്റുമായാണ് ബുംറ അന്ന് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ബൗളർ ആർ അശ്വിനായിരുന്നു ഇതുവരെയുള്ള ഉയർന്ന റേറ്റിങ് പോയിന്റ്. 904 പോയിന്റാണ് അശ്വിൻ നേടിയിട്ടുള്ളത്. 2024ൽ ടെസ്റ്റ് ക്രിക്കറ്റിൽ 71 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്.
ഓസ്ട്രേലിയയ്ക്കെതിരായ മെൽബൺ ടെസ്റ്റിൽ ഒൻപതു വിക്കറ്റുകളാണു ബുംറ വീഴ്ത്തിയത്. ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഇതുവരെ 30 വിക്കറ്റുകൾ ബുംറ സ്വന്തമാക്കിയിട്ടുണ്ട്.
Jasprit Bumrah continued to remain the undisputed No. 1 Test bowler.
Discussion about this post