കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന കമ്പനിയുടെ കത്ത് പുറത്തു വിട്ട് സതീശൻ ,കൂടിയ വിലയ്ക്ക് വാങ്ങിയതിന് തലേദിവസമാണ് ഓഫർ വന്നത് .1500 രൂപയ്ക്ക് കിറ്റ് വാങ്ങുന്നതിന് തലേദിവസം 550 രൂപയ്ക്ക് പി പി ഇ കിറ്റ് തരാമെന്ന് അനിത ടെസ്‌കോഡ് എന്ന കമ്പനി സർക്കാരിനെ അറിയിച്ചിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു . മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാദങ്ങൾ പൊളിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു ,അതേസമയം
500 രൂപയ്ക്ക് കിട്ടുമായിരുന്ന പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് അഴിമതി അല്ലെങ്കില്‍ പിന്നെ എന്താണ് എന്ന ചെന്നിത്തല ചോദിച്ചു . 500 രൂപയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ നല്‍കിയതിനുശേഷം അത് കാന്‍സല്‍ ചെയ്ത് മറ്റൊരു കമ്പനിക്ക് 1500 രൂപയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ആരോഗ്യമന്ത്രി വന്‍ അഴിമതിയാണ് കാണിച്ചത്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് ചെയ്തത് എന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടെങ്കില്‍ അത് അഴിമതി അല്ലാതാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
പ്രതിപക്ഷത്തിന്‍റെ പ്രസംഗം നിരന്തരം തടസപ്പെടുത്തുന്നുവെന്നും പ്രസംഗിച്ച് പൂർത്തിയാക്കാൻ പോലും അനുവദിച്ചില്ലെന്നും വി ഡി സതീശൻ ആരോപിച്ചു . സീനിയർ അംഗമായ ചെന്നിത്തലയെ അപമാനിക്കും വിധം പെരുമാറിയെന്ന് സതീശൻ പറഞ്ഞു.
പ്രസംഗിച്ച് പൂർത്തിയാക്കാൻ പോലും അനുവദിച്ചില്ല നാൽപത് സെക്കന്‍റ് കഴിഞ്ഞപ്പോൾ മുതൽ ഇടപെട്ടു തുടങ്ങി .നിരന്തരം അലോസരം ഉണ്ടാക്കി പ്രസംഗം തടസ്സപ്പെടുത്തി .
Discussion about this post