നവീന്‍ ബാബുവിന്റെ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍

സിപിഎം നു കനത്ത ആഘാതമായി മുന്‍ കണ്ണൂര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ പങ്കെടുക്കുന്നതായി വിവരം

ജോലിക്ക് ഇന്ന് വരില്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ജുഷ രേഖാമൂലം കത്ത് നല്‍കിയതായാണ് വിവരം.

എന്‍ജിഒ യൂണിയന്‍ സജീവ പ്രവര്‍ത്തകരായിരുന്നു നവീന്‍ ബാബുവും മഞ്ജുഷയും.

നിലവില്‍ കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്.

യുഡിഎഫ് അനുകൂല സര്‍വീസ് സംഘടന സെറ്റോയും സിപിഐ അനുകൂല സംഘടന ജോയിന്റ് കൗണ്‍സിലുമാണ് ബുധനാഴ്ച്ച സമരം പ്രഖ്യാപിച്ചത്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടനകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെയും സിപിഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് സമരം.

അതേസമയം സമരത്തിനെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്‌നോണിനെ സംഘടനാ നേതാക്കള്‍ തള്ളിയിരുന്നു.

Exit mobile version