കാലാവധി കഴിഞ്ഞ മരുന്നുകൾ ആശുപത്രികളിൽ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കൽ സർവീസ് കോർപറേഷൻ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുതിരുന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇതിനെതിരെ കേസെടുക്കണം. കൊവിഡ് കാലത്ത് ജനം അനുഭവിച്ച ദുരിതം വിറ്റ് കാശാക്കാൻ ശ്രമിച്ചതിൽ വെറുതെയിരിക്കില്ല.
ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറാണ് ഇതിൽ ഒന്നാം പ്രതി. ധനകാര്യ മന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന കമ്മിറ്റിയാണ് കൂടിയ വിലക്ക് പിപിഇ കിറ്റ് വാങ്ങാൻ തീരുമാനിച്ചത്. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രൂവെറി യൂണിറ്റുകൾ ആരംഭിക്കുന്നതിനായി പുതിയയതായി 89 കേന്ദ്രങ്ങളെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ച് കൊണ്ട് സർക്കാർ ഗസറ്റ് നോട്ടിഫിക്കേഷൻ പുറത്തിറക്കിയ കാര്യം ചെന്നിത്തല സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ബ്രൂഡറിയുടെയും ഇത്തരം തീരുമാനങ്ങളിൽ നിന്ന് സർക്കാർ പിൻ മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Discussion about this post