എ. പി. ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നൂ? ” ഈ വരി എങ്ങനെ ഇംഗ്ലീഷിൽ പറയും അഥവാ “എത്രാമത്തെ”എന്ന മലയാള വാക്കിന്റെ തത്തുല്യമായ ഇംഗ്ലീഷ് പദം എന്താണ്?
ഇംഗ്ലീഷ് ഒരു ആഗോള ഭാഷയായതിനാൽ തന്നെ, മറ്റ് ഭാഷകളിൽ നിന്ന് വാക്കുകൾ കടമെടുത്ത് കൊണ്ടാണ് സാധാരണ ഗതിയിൽ ഈ പരിമിതികളെ അത് മറികടക്കുന്നത്. അതുകൊണ്ട് തന്നെ മലയാളത്തിലെ ചില പ്രാദേശിക പദങ്ങൾ ഒഴിച്ചാൽ ഒറ്റപ്പെട്ട പദങ്ങളിലെല്ലാം ഇംഗ്ലീഷ് പദങ്ങൾ ഉള്ളതായി കാണാം.
“എത്രാമത്തെ” എന്ന പദം ഇതിനൊരു അപവാദം ആണെന്നു മാത്രം. എന്നാലിപ്പോൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം മുന്നോട്ടു വയ്ക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. എത്രാമത്തെ എന്നതിന് തത്തുല്യമായി ‘വൈകീത്’ എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാം എന്ന് നിർദ്ദേശിക്കുകയാണ് അദ്ദേഹം. മുൻപും ഇത്തരത്തിൽ നിരവധി വാക്കുകൾ ഭാഷാ പണ്ഡിതൻ കൂടിയായ അദ്ദേഹത്തിന്റെ സംഭാവനയായി സാഹിത്യ ലോകത്തിനു ലഭിച്ചിട്ടുണ്ട്.
പലപ്പോഴും നാക്കുളുക്കുന്ന പദ പ്രയോഗങ്ങളിലൂടെ തന്റെ വായനക്കാരെ വലയ്ക്കാറുള്ള തരൂർ ഇത്തരം പ്രയോഗങ്ങൾ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി മനഃപ്പൂർവ്വമായി ഉൾപ്പെടുത്തുന്നത് ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്.