ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. കുലാരിഘട്ട് റിസർവ് വനത്തിൽ രാവിലെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോർട്ട്. അതേസമയം മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സിആർപിഎഫ്, ഒഡിഷയിലെയും ഛത്തീസ്ഗഡിലെയും സുരക്ഷാസേനകൾ എന്നിവർ സംയുക്തമായാണു ഓപറേഷൻ നടത്തിയതെന്നു ഡിജിപി വൈ.ബി.ഖുറാനിയ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയാണ് സേന ഓപറേഷൻ ആരംഭിച്ചത്.
14 Maoists killed in encounter at Odisha-Chhattisgarh border.