പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേകറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കമായി. പാർപ്പിട പദ്ധതി, ദാരിദ്ര്യ നിർമാർജനം തുടങ്ങി സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു നയപ്രഖ്യാപന പ്രസംഗം. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതും ഗ്രാന്റുകൾ കുറഞ്ഞതും പ്രതിസന്ധിയാകുന്നെന്ന് പ്രസംഗത്തിൽ കേന്ദ്രസർക്കാരിന് പരോക്ഷ വിമർശനവുമുണ്ട്. സർക്കാർ നടപ്പാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ സൂചിപ്പിച്ചു.
അതേസമയം മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ബാധിതരുടെ പുനരധിവാസം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് ഗവർണർ വ്യക്തമാക്കി. നവകേരളം സ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം, അതിദാരിദ്ര്യനിർമാർജനം എന്നിവയ്ക്ക് മുൻഗണന നൽകും. എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതാണ്. സംസ്ഥാനത്തിൻറെ പൊതുവിതരണസംവിധാനം രാജ്യത്തെ തന്നെ മികച്ചതെന്നും ഗവർണർ പറഞ്ഞു.
Prioritize education, health and poverty alleviation; Assembly session begins
Discussion about this post