ഹിമാചലിലെ കസൗലിയിൽ കൂട്ടബലാത്സംഗം ചെയ്തതിന് ഹരിയാന ബിജെപി അധ്യക്ഷൻ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു. ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലിയും ഗായകൻ ജയ് ഭഗവാൻ എന്ന റോക്കി മിത്തലും ചേർന്ന് 2023 ജൂലൈയിൽ കസൗലിയിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒരു സ്ത്രീയെ മദ്യപിച്ചെത്തി മാറിമാറി ബലാത്സംഗം ചെയ്തതായി ഹിമാചൽ പ്രദേശ് കുന്നിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ജയ് ഭഗവാൻ തൻ്റെ ആൽബത്തിൽ ഒരു വേഷം വാഗ്ദാനം ചെയ്തുവെന്നും ബദോലി തനിക്ക് സർക്കാർ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്താരുന്നു തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി . സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇരുവരും സംഭവം വീഡിയോയിൽ ചിത്രീകരിച്ചതായും പരാതിക്കാരി പറഞ്ഞു.
കേസിലെ കൂട്ടുപ്രതിയായ മിത്തൽ കുറ്റകൃത്യം നടന്ന ദിവസം കസൗലിയിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും സോനിപത് ജില്ലയിലെ ബിജെപി നേതാക്കൾ തമ്മിലുള്ള ആഭ്യന്തര വൈരാഗ്യം മൂലമാണ് തന്നെ കേസിലേക്ക് വലിച്ചിഴക്കുന്നതെന്ന് പറഞ്ഞു.
Discussion about this post