മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങൾ ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് കൈമാറികൊണ്ടുള്ള ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയത്. ഇതുവരെ തമിഴ്‌നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളിൽ മേൽക്കൈ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുന്നതിനായി നേരത്തെ കേന്ദ്ര ജല കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അണക്കെട്ട് വിഷയങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ പുതിയ മേൽനോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയ സമിതി രൂപീകരിച്ചത്.
ദേശീയ ഡാം സുരക്ഷ അതോറിട്ടി ചെയർമാനായിരിക്കും മേൽനോട്ട സമിതിയുടെ അധ്യക്ഷൻ. ഡാം സുരക്ഷാ നിയമം അനുസരിച്ച് ഡാം സുരക്ഷയ്‌ക്കുള്ള ദേശീയ സമിതി രൂപീകരിക്കാത്തതിൽ ജസ്‌റ്റിസ് ദീപാങ്കർദത്ത, ജസ്‌റ്റിസ് ഉജ്വൽ ഭുയാൻ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച് കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.