സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം: മാപ്പ് പറയണമെന്ന് ആവശ്യം

2024-ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ പരാമർശത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്ക്ക് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സമൻസ് അയച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൻ്റെ പേരിലാവും മെറ്റയെ വിളിച്ചുവരുത്തി.വാർത്താവിനിമയവും വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പാർലമെൻ്ററി സമിതിയും ബിജെപി എം.പിയുമായ നിഷികാന്ത് ദുബെ പറഞ്ഞു.

ഒരു ജനാധിപത്യ രാജ്യത്തിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിലുള്ള തെറ്റായ വിവരമാണ് പ്രചരിപ്പിക്കപ്പെട്ടത്. തെറ്റുപറ്റിയതിൻ്റെ പേരിൽ.

ജനുവരി 10-ന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്‌സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഐഒയുമായ സക്കർബർഗ് വിവാദ പരാമർശം നടത്തിയത്.

2024-ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഭരണകക്ഷി തോൽവിനേരിട്ടെന്ന തരത്തിലായിരുന്നു പരാമർശം.

സക്കർബർഗിൻ്റെ പരാമർശത്തെ തിരുത്തി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. സക്കർബർഗിൻ്റെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞ് എക്‌സിൽ അശ്വനിവൈഷ്ണവ് പോസ്റ്റിട്ടു. ”ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ 2024-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എൻ.ഡി.എ. സർക്കാരിൽ ജനങ്ങൾ ഒരിക്കൽക്കൂടി വിശ്വാസമർപ്പിച്ചു”എന്നാണ് വൈഷ്ണവ് കുറിച്ചത്.

മഹാമാരിക്കുശേഷം വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സക്കർബർഗ് അതിനുദാഹരണമാണ് 2024-ൽ ഇന്ത്യയിലും ഭരണകക്ഷി പരാജയപ്പെട്ടെന്ന് പറഞ്ഞത്. സക്കർബർഗിൽ നിന്ന് വ്യാജവിവരം പ്രചരിപ്പിച്ചത് ഖേദകരണമാണെന്നും സത്യവും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കണമെന്നും മെറ്റയെ ടാഗ് ചെയ്ത് അശ്വനി കുറിച്ചു.

Exit mobile version