‘ഞങ്ങൾ ബിജെപിയോടും ആർഎസ്എസിനോടും ഇന്ത്യൻ ഭരണകൂടത്തോടും തന്നെ പോരാടുകയാണ്’:

മോഹൻ ഭാഗവതിനെ വിമർശിച്ച് രാഹുൽ ഗാന്ധി അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ തീയതി “പ്രതിഷ്ഠാ ദ്വാദശി” ആയി ആഘോഷിക്കണമെന്ന് പറഞ്ഞിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അന്നാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ വിമർശിച്ച് രാഹുൽ ഗാന്ധി, ബിജെപിയും ആർഎസ്എസും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്തുവെന്ന് അവർ രാജ്യദ്രോഹം ചെയ്യുന്നു എന്നായിരുന്നു വിമർശനം. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠയിലൂടെയാണ് എന്നായിരുന്നു .അന്ന് “പ്രതിഷ്ഠ ദ്വാദശി” ആയി ആഘോഷിക്കണമെന്ന് ഭഗവത് തിങ്കളാഴ്ച പറഞ്ഞിരുന്നു.
ഡൽഹിയിൽ കോൺഗ്രസിൻ്റെ പുതിയ ആസ്ഥാനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു രാഹുൽ ഗാന്ധി ഇതിനെതിരെ സംസാരിച്ചത്,

“ഞങ്ങൾക്ക് ഒരു പ്രത്യേക സമയത്താണ് പുതിയ ആസ്ഥാനം ലഭിക്കുന്നത്. 1947ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും അത് പ്രതീകാത്മകമാണെന്നും ആർഎസ്എസ് മേധാവി ഇന്നലെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. രാമക്ഷേത്രം പണിതപ്പോഴാണ് യഥാർത്ഥ സ്വാതന്ത്ര്യം നേടിയതെന്ന് അദ്ദേഹം പറഞ്ഞു . ഈ കെട്ടിടം സാധാരണ കെട്ടിടമല്ല. സ്വാതന്ത്ര്യസമരത്തിന് മുമ്പുള്ള ത്യാഗത്തിൻ്റെ മാത്രമല്ല, നാളിതുവരെയുള്ള ത്യാഗത്തിൻ്റെയും ഫലമായാണ് ദശലക്ഷക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിൻ്റെയും ത്യാഗത്തിൻ്റെയും ഫലമായി അത് നമ്മുടെ രാജ്യത്തിൻ്റെ മണ്ണിൽ നിന്ന് ഉയർന്നുവന്നത്.

സ്വാതന്ത്ര്യ സമരത്തിൻ്റെ ഫലമാണ് ഭരണഘടന. ആ ഭരണഘടന നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ പ്രതീകമല്ലെന്ന് പറഞ്ഞ ഭഗവതിനെ മറ്റേതൊങ്കിലും രാജ്യത്ത് ആയിരുന്നുവെങ്കിൽ ഈ പരാമർശങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടുമെന്ന് ഗാന്ധി പറഞ്ഞു.

Exit mobile version