കേരള രാഷ്ട്രീയത്തിലെ അടിമകളും ചരട് വലികളും എൽഡിഎഫിന് ഏറെ വെല്ലുവിളികൾ ആയിരുന്നു. ഭരണത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരാമർശങ്ങൾ ബൂമറാങ്ങ് സ്വന്തം പാർട്ടിക്ക് തന്നെ ആഘാതമായി.
പാർട്ടി സമ്മേളനങ്ങളിൽ നേതാക്കൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ചോദ്യം ചെയ്യലുമൊക്കെ പാർട്ടിയെ പ്രേരകത്തിലാക്കിയിരുന്നു. അതിനേക്കാൾ ഉപരി സന്തത സഹചാരിയായി കൂടെ നിന്ന അൻവറിൻ്റെ തുറന്ന പറച്ചിലുകളും ഏറെ പ്രതിസന്ധിയിലാക്കി.
പിണറായിയുടെ ആഭ്യന്തര വകുപ്പിലെ പോലീസ് അഴിമതിയും നീതിരഹിത ഇടപെടലും അൻവർ കൂടി വിളിച്ച് പറഞ്ഞത് പ്രതിരോധിക്കാൻ കഴിയാതെ പിണറായി പതറി കൂപ്പ് കുത്തുന്നതും നമ്മൾ കണ്ടതാണ് .
പരസ്യമായി വെല്ലുവിളിച്ച് കൊണ്ട് പ്രസ്ഥാവനകളും സമ്മേളനങ്ങളും സംഘടിപ്പിച്ച അൻവർ കേരളസർക്കാരിനെ മുള്മുനയിൽ നിർത്തുകയായിരുന്നു. ഡമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള (ഡിഎംകെ). ഘടകം രൂപീകരിച്ച് പ്രഖ്യാപനം നടത്താൻ മഞ്ചേരിയിൽ സമ്മേളനം വിളിച്ച് ചേർത്തതനടക്കും. ഘടക കക്ഷി MLA ആയ അൻവർ തുറന്നരാഷ്ട്രീയ പോരുകൊണ്ട് വെല്ലുവിളിക്കുകയായിരുന്നു. പിണറായിയെ .അനുസരിച്ച്
മലപ്പുറത്ത് നിന്ന് കോടികളുടെ സ്വർണവും ഹവാല പണവും പിടികൂടി എന്ന് മുഖ്യമന്ത്രിയുടെ പരാമർശം
മലപ്പുറത്തെ മുസ്ലീം മാത്രമല്ല കേരളമൊട്ടാകെയുള്ള മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത അതൃപ്തിയാണ് ഉണ്ടായത്.
തദ്ദേശ തിരഞ്ഞെടുപ്പുകൾ അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇത്തരം വെല്ലുവിളികൾ മുന്നിലുള്ളത്.
ജനജീവിതം ദുസ്സഹമാക്കുന്ന വന സംരക്ഷണ നിയമത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് വന്ന അൻവറിനെ ജയിലിലടച്ചതിന് പിന്നിൽ പിണറായിയുടെ രാഷ്ട്രീയ വൈറൽ എന്നാണ് പ്രതിപക്ഷം പറയുന്നത്.
പി.വി അൻവറിൻ്റെ അറസ്റ്റ് പ്രതികാര നടപടിയെന്ന അഭിപ്രായവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും. മുസ്ലീം ലീഗും അൻവറിൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്തു. ഇതോടെ യുഡിഎഫ് ഒന്നടങ്കം വിഷയത്തിൽ അന്വറിന് അനുകൂലമാകുകയാണ്. ഇന്നലെ തന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അൻവറിൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്തു.
രാവിലെ നന്നേ സതീശനും ലീഗും അൻവറിനെ പിന്തുണച്ച് രംഗത്ത് വന്നു. സർക്കാരിനെതിരെയുള്ള വിഷയങ്ങളൊന്നും പാഴാക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ കോൺഗ്രസ് നേതൃത്വം നൽകുന്നത്.
Discussion about this post