പുതിയ ദേശീയ ആസ്ഥാന മന്ദിരമായ കോട്‌ല മാർഗ് റോഡ് 9 എയിലെ ‘ഇന്ദിര ഭവൻ’ 15ന് 10മണിക്ക് സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സോണിയ പാർട്ടി അധ്യക്ഷയായിരിക്കെയാണ്
2016–ൽ മന്ദിരനിർമാണം ആരംഭിച്ചത്.
നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച 46 വർഷമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ 24-ാം മന്ദിരത്തിൽ നിന്ന് പുതിയ ദേശീയ വിലാസത്തിലേക്ക് പാർട്ടി മാറും. കോട്ല റോഡിലെ 9എ വിലാസത്തിലുള്ള പുതിയ ആറുനില കെട്ടിടത്തിന്റെ നിർമ്മാണം 2016ൽ തുടങ്ങിയതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പല കാരണങ്ങളാൽ നീണ്ടുപോയി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചു വന്ന ശേഷം പുതിയ മന്ദിരത്തിലേക്ക് മാറാനായിരുന്നു തീരുമാനം.
ആറ് നിലകളാണ് മന്ദിരത്തിനുള്ളത്. ഭാരവാഹികൾക്കുള്ള ഓഫീസുകൾ, മൂന്ന് കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണകേന്ദ്രം തുടങ്ങിയവയുമുണ്ട്
ഘട്ടംഘട്ടമായി ഓഫീസ് മാറ്റുമെന്ന് ഇവർ അറിയിച്ചു. ആദ്യഘട്ടത്തിൽ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ തുടങ്ങിയ മുന്നണി സംഘടനകളും പാർട്ടിയുടെ വകുപ്പുകളും സെല്ലുകളും പുതിയ സ്ഥലത്തേക്ക് മാറാനാണ് സാധ്യത.
‘ഇന്ദിര ഭവൻ’ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും
