ഖുശ്ബുവിനെ അറസ്റ്റ് ചെയ്തു, ആടുകൾക്കൊപ്പം പാർപ്പിച്ചു

മധുരയിൽ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിന് നടിയും ബിജെപി നേതാവുമായ ഖുശ്ബിനുവിനെയും മറ്റ് വനിതാ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം അറസ്റ്റിലായ സ്ത്രീകളെ ആട് വളർത്തുന്നതിനായി വാടക സ്ഥലത്ത് ഏഴ് മണിക്കൂർ തടങ്കലിൽ വെച്ചത് വിവാദമാവുകയാണ്.

സ്ത്രീകളെ ആത്മാഭിമാനം പഠിപ്പിച്ചത് കലൈഞ്ജറാണെന്നും എന്നാൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പ്രവർത്തിക്കുന്നത് കാണുമ്പോൾ നിരാശയുണ്ടെന്നും ഖുശ്ബു പറഞ്ഞു.

ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

300 ഓളം വനിതകൾക്കും 14 പുരുഷൻമാർക്കുമെതിരായാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്.

ബലാത്സംഗ കേസിൽ ഡി എം കെയ്ക്കെതിരെ നേരത്തേ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും രംഗത്തെത്തിയിരുന്നു.

സ്വയം ചാട്ടവാറടിച്ചും ഉപവാസമിരുന്നുമാണ് അണ്ണാമലൈ പ്രതിഷേധിച്ചത്.

സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണെന്ന് അണ്ണാമലൈ കുറ്റപ്പെടുത്തി.

കേസിലെ പ്രതി ജ്ഞാനശേഖരൻ പ്രാദേശിക ഡിഎംകെ നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്നയാളാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഡി എം കെ ബന്ധം കാരണം ഇയാൾക്കെതിരെ പോലീസ് ദുർബലമായ വകുപ്പുകളാണ് ചേർത്തത് എന്നും ആരോപണമുണ്ട്

ബി ജെ പി നേതാക്കൾ തീർത്തത്. പ്രതിഷേധത്തെ നേരിടാൻ 200ലധികം പോലീസുകാരേയും സംഭവ സ്ഥലത്ത് വിന്യസിച്ചിരുന്നു.

 

Exit mobile version