കേരളത്തെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചു ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും, ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കമുള്ള മറ്റ് നാല് സിപിഎം നേതാക്കൾക്ക് അഞ്ചു വർഷം തടവുമാണ് ലഭിച്ചിരിക്കുന്നത് .
ഒന്നാംപ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു.
കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. 94 ലക്ഷത്തോളം രൂപ വരെ അന്വേഷണം നിർത്തി വയ്ക്കാൻ സർക്കാർ ഖജനാവിൽ നിന്നും എടുത്തിരുന്നു , അത്പോലെ കൂറുമാറൽ മറുകണ്ഡം ചാടൽ അങ്ങനെ നിരവധി നാടകീയതായിരുന്നു ഈ കേസിൽ നടന്നത് .അത് പോലെ വലിയൊരു നേതാക്കളുടെ നിര തന്നെ കേസിൽ ഉൾപ്പെട്ടിരുന്നു എന്ന പ്രേത്യകതയും ഈ കേസിനുണ്ട് .