ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ; ഇനി ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്കും പണമയയ്ക്കാം

Unified Payments Interface (UPI) transactions

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പുതിയ നിർദേശം പുറപ്പെടുവിച്ചു. ഇനി മുതൽ പ്രീപെയ്ഡ് പേയ്മെൻറ് ഇൻസ്ട്രുമെൻറുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ തേർഡ് പാർട്ടി യുപിഐ ആപ്പുകൾ വഴി നടത്തുന്നതിനുള്ള അനുമതിയാണ് ആർബിഐ നൽകിയിരിക്കുന്നത്.

നിലവിൽ യുപിഐ പേയ്‌മെന്റുകൾ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റൽ വാലറ്റുകൾ പ്രധാനമായും അതത് കമ്പനിയുടെ യുപിഐ ആപ്പുകളുമായി മാത്രമേ ബന്ധിപ്പിക്കാൻ കഴിയൂ എന്നതായിരുന്നു നിയമം. ഉദാഹരണത്തിന് പേടിഎം വാലറ്റിലേക്ക് പണം അയക്കണമെങ്കിൽ പേടിഎം ആപ്പ് തന്നെ ഉപയോഗിക്കണമായിരുന്നു. പുതിയ നിർദ്ദേശമനുസരിച്ച് ഏത് ഡിജിറ്റൽ വാലറ്റും ഏത് യുപിഐ ആപ്പിലും ബന്ധിപ്പിക്കാൻ സാധിക്കും. അതായത് ഗൂഗിൾ പേ വാലറ്റിലേക്ക് പേടിഎം ആപ്പ് വഴി പണം അയക്കാം, അല്ലെങ്കിൽ ഫോൺപേ വാലറ്റിലേക്ക് ഗൂഗിൾ പേ ആപ്പ് വഴി പണം അയക്കാം.

RBI Allows PPIs To Use UPI Via Third-Party Apps.

Exit mobile version