മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി എൻസിപി (അജിത് പവാർ) വിഭാഗം മുതിർന്ന നേതാവ് ഛഗൻ ഭുജ്പൽ.
പാർട്ടി തലവൻ അജിത് പവാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഛഗൻ ഭുജ്പൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് താത്പര്യമുണ്ടായിരുന്നിട്ടും തന്നെ ഉൾപ്പെടുത്തിയില്ലെന്നും വ്യക്തമാക്കി.
ഒബിസി വിഭാഗത്തിന് വേണ്ടി നിലകൊണ്ടതിനാലാണ് മന്ത്രി പദവി ലഭിക്കാതിരുന്നതെന്നും ഛഗൻ ഭുജ്പൽ പറഞ്ഞു
ഭാവി പരിപാടി എന്തെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘സമാധാനമില്ലാത്തിടത്ത് താമസിച്ചിട്ട് കാര്യമില്ല’ എന്ന് തുടങ്ങുന്ന. കിഷോർ കുമാറിന്റെ ഗാനമായിരുന്നു ഭുജ്പൽ ന്റെ മറുപടി .
മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെ അദ്ദേഹം സ്വദേശമായ നാസിക്കിലേക്ക് മടങ്ങിയതോടെ അദ്ദേഹം മഹായുതി വിടുമോ എന്ന ചോദ്യവും ഉയർന്നുണ്ടു.
ഇതിന് മുമ്പും മാധ്യമങ്ങളെ കണ്ട ഭുജ്പൽ, താൻ ആരുടെയും കയ്യിലെ കളിപ്പാവയല്ലെന്ന് വ്യക്തമാക്കിയിരുന്നു.
Discussion about this post