ഇന്ത്യയുടെ സ്പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
ഓസ്‌ട്രേലിയക്കെതിരേ ബ്രിസ്‌ബെയ്‌നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് അശ്വിൻ.
13 വർഷത്തെ കരിയറിൽ 106 ടെസ്റ്റുകളാണ് അശ്വിൻ കളിച്ചത്.
അഡ്‌ലെയ്ഡിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫിയിലാണ് അവസാനം കളിച്ചത്.
537 വിക്കറ്റുകളാണ് നേടിയത്.
ടെസ്റ്റിൽ 37 തവണ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ ഷെയ്ൻ വേണിനൊപ്പമെത്തി.
ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഇടംകൈയന്മാരെ പുറത്താക്കിയ റെക്കോഡ് അശ്വിനാണ്-268.
ടെസ്റ്റിൽ ആറ് സെഞ്ചുറികളും 14 അർധ സെഞ്ചുറികളും ഉൾപ്പെടെ 3503 റൺസാണ് സമ്പാദ്യം.
2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് അശ്വിന്റെ ടെസ്റ്റ് അരങ്ങേറ്റം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 41 മത്സരങ്ങൾ കളിച്ചപ്പോൾ 195 വിക്കറ്റുകളും നേടി. ഇത് റെക്കോഡാണ്. 116 ഏകദിനങ്ങളും 65 ടി20-കളും കളിച്ചു. ഏകദിനത്തിൽ 156 പേരെയും ടി20യിൽ 72 പേരെയും പുറത്താക്കി.