വയനാട് ദുരന്ത സഹായത്തിൽ സംസ്ഥാന സർക്കാരിനെ പഴിച്ച് കേന്ദ്രം

amit shah against kerala government

വയനാടിനുള്ള ദുരന്ത സഹായം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ പഴിപറഞ്ഞ് കേന്ദ്രം. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമാണെന്നും അമിത് ഷാ ആവർത്തിച്ചു.

വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം വലിയ കാലതാമസം വരുത്തി. മൂന്നര മാസമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാർ വൈകിപ്പിച്ചത്. ദുരന്ത സമയത്ത് കേരളത്തിന് വേണ്ട എല്ലാ സഹായവും കേന്ദ്രം നൽകി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നൽകുകയും ചെയ്‌തു. കേരളത്തിന് ഉചിതമായ സഹായം നൽകുമെന്നും നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷായുടെ കുറിപ്പിൽ പറയുന്നു.

Exit mobile version