നടി കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന് ഗോവയിൽ വച്ച് നടക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. ആന്റണിയും കീർത്തിയും ബാല്യകാല സുഹൃത്തുക്കളാണ്. രണ്ട് ചടങ്ങുകളിലായാകും വിവാഹം. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. അതിഥികൾക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. കീർത്തിയുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള വിവാഹക്കത്ത് പുറത്തുവന്നിട്ടുണ്ട്. വിവാഹം സ്വകാര്യ ചടങ്ങ് ആയാകും നടത്തുകയെന്നും ഏവരുടെയും പ്രാർഥനകളും അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും കത്തിൽ പറയുന്നു.
എൻജിനീയറായ ആന്റണി ഇപ്പോൾ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ഇദ്ദേഹം.
പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹൻലാലിന് ഒപ്പമായിരുന്നു കീർത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മറ്റു തെന്നിന്ത്യൻ ഭാഷകളിലേക്ക് ചുവടു മാറ്റിയ താരം അവിടെ തിരക്കേറിയ താരമായി വളർന്നു. തെലുങ്കിൽ അഭിനയിച്ച ‘മഹാനടി’ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഇപ്പോൾ താരം.
Keerthy Suresh-Antony Thattil Wedding
Discussion about this post