ഭരണഘടനയെ അവഹേളിക്കുന്നതില്‍ സിപിഐഎമ്മിനും ബിജെപിക്കും ഒരേ സ്വരം: സന്ദീപ് വാര്യര്‍

sandeep warrier bjp congress cpim

രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സന്ദീപ് വാര്യർ ഇങ്ങനെ പറഞ്ഞത്.

രാഹുല്‍ ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ജോഡോ യാത്ര നടത്തിയത്. അതേസമയം ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാൻ അർഹനല്ലെന്നും സന്ദീപ് പറഞ്ഞു. മന്ത്രിയും ചെങ്ങന്നൂരിലെ ബി.ജെ.പി.യും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

Exit mobile version