പാർലമെന്റിൽ നെഹ്‌റു കുടുംബത്തിലെ മൂന്നാം പ്രതിനിധിയായി പ്രിയങ്ക

Priyanka Gandhi to take oath as Lok Sabha MP

നെഹ്‌റു കുടുംബത്തിനും കോൺഗ്രസ് പാർട്ടിക്കും ലോക്സഭയിൽ അഭിമാന മൂഹൂർത്തമായിരുന്നു വ്യാഴാഴ്ച്ച . ഈ മാസം 23 ന് വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി ഒഴിഞ്ഞ ലോക്സഭാ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധി എംപി ആയി സത്യപ്രതിജ്ഞ ചെയ്തു. സഭ നടപടിയുടെ തുടക്കത്തിൽ തന്നെ സ്പീക്കർ ഓം ബിർള പ്രിയങ്കയെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കുകയായിരുന്നു. ഇളം മഞ്ഞ ബോർഡറുള്ള കേരള സാരി ധരിച്ച് സഭയിലെത്തിയ നിയുക്ത എംപി ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയും, ഇന്ത്യ മുന്നണിയും ഉയർത്തിയ ഭരണഘടന സംരക്ഷണത്തിന്റെ സന്ദേശ വാഹകയായി ഭരണഘടന ഉയർത്തിപിടിച്ചായിരുന്നു സത്യപ്രതിജ്ഞ. സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് അംഗങ്ങളും കൂടി കരഘോഷത്തോട് കൂടിയാണ് പ്രിയങ്ക ഗാന്ധിയെ പുതിയ ലോക്സഭാ അംഗമായി സ്വീകരിച്ചത്.

ഈ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ തന്റെ പ്രതിയോഗികളെ 410000 വോട്ടറിലേറെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് പിയങ്ക കന്നി അംഗം വിജയിച്ചത് . രാജ്യസഭാ അംഗവും കോൺഗ്രസ് പാർലമെൻററി പാർട്ടി നേതാവുമായ മാതാവ് സോണിയ ഗാന്ധി മകൾ സത്യപ്രതിജ്ഞ ചെയ്യുന്നത് വിസിറ്റേഴ്സ് ഗാലറിയിൽ ഇരുന്ന് വീക്ഷിച്ചു,

ഇത് ആദ്യമായി ആണ് നെഹ്‌റു കുടുംബത്തിൽ നിന്ന് മൂന്ന് പേര് ഒരേ സമയം പാര്ലമെന്റ് അംഗങ്ങളായി സേവനം അനുഷ്ഠിക്കുന്നത്. പ്രിയങ്കയ്ക്ക് പുറമെ മഹാരാഷ്ട്രയിൽ നന്ദദിൽ നിന്നും വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രവീന്ദ്ര വസന്ത റാവു ചവാൻനും ലോക്സഭാ അംഗമായി സത്യാ പ്രതിജ്ഞ ചെയ്തു.

ഏതാനും മാസങ്ങൾക്ക് മുൻപ് മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ഭാഗമായി ലഭിക്കാനുള്ള പുനരുദ്ധാന പാക്കേജും തന്റെ മണ്ഡലത്തിലേക്കുള്ള മറ്റ് ആവശ്യങ്ങളും പ്രിയങ്ക ഗാന്ധി ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. ഏറെ കാലമായി രാഷ്ട്രീയത്തിൽ ഉണ്ടെങ്കിലും ഈ 52 കാരി മുൻപ് കാലത്ത് തിരഞ്ഞെടുപ്പുകൾ നേരിടാൻ വിമുഖത കാട്ടിയിരുന്നു. എന്നാൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ സ്‌നേഹപൂർവമായ നിർബദ്ധത്തിന് വഴങ്ങിയാണ് പ്രിയങ്ക വയനാട്ടിലെത്തിയത്. പുതിയ MP തന്റെ പാര്ലമെന്റ് മണ്ഡലമായ വയനാട് നവംബർ 30, ഡിസംബർ 1 എന്നീ തീയതികളിൽ സന്ദശിക്കുകയും തനിക്ക് നൽകിയ ഉജ്വല വിജയത്തിന് വയനാട്ടിലെ ജനങ്ങളോട് നന്ദി പറയുകയും ചെയ്യും. ഇതോക്കിനോടകം തന്നെ മലയാളം പഠിക്കാൻ തുടെങ്ങിയ പുതിയ എംപി ക്ക് ഊഷ്മളമായ സ്വീകരണം നൽകാനാണ് കെപിസിസിയും യുഡിഫ് നേതൃത്വവും തീരുമാനിച്ചിട്ടുള്ളത്. വയനാട് ലോക്സഭാ രൂപീകരണത്തിന് ശേഷം അവിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാർട്ടിയാണ് വിജയിച്ചിട്ടുള്ളത്.

2024 ലെ പൊതുതെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിനെ തുടർന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മക്കളായ രാഹുലും പ്രിയങ്കയും ഇനി മുതൽ ലോക്‌സഭയിലേക്കും.

നെഹ്‌റു കുടുംബത്തിന് പുറമെ പാർലമെൻറിൽ വേറെയും കുടുബങ്ങൾ പാർലമെന്റിലുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ കുടുംബമാണ് അടുത്തത്. ഭാര്യ ഡിംപിൾ യാദവും ബന്ധുക്കളായ അക്ഷയ് യാദവും ധർമേന്ദ്ര യാദവും ലോക്‌സഭയിലെ അംഗങ്ങളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് കനൗജിൽ നിന്നാണ് വിജയിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യ ഡിംപിൾ യാദവ് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നും, ബന്ധുക്കളായ അക്ഷയ് യാദവ് ഫിറോസാബാദിൽ നിന്നും മറ്റൊരു ബന്ധുവായ ധർമേന്ദ്ര യാദവ് ബദൗനിൽ നിന്നും വിജയിച്ചു. ലാലു യാദവിൻ്റെ കുടുംബവുമായും അഖിലേഷ് യാദവ് കുടുംബത്തിന് ബന്ധമുണ്ട്.

അടുത്തത് ബിഹാറിലെ പൂർണിയ ലോക്‌സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പപ്പു യാദവാണ്. 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലയിരുന്നു വിജയം. അദ്ദേഹത്തിൻ്റെ ഭാര്യ രഞ്ജീത് രഞ്ജൻ ഛത്തീസ്ഗഡിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ രാജ്യസഭാംഗമാണ്. 2022 ലാണ് അവർ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുത്ത്

2014-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിലവിലെ അംഗമാണ് ശരദ് പവാർ. അദ്ദേഹത്തിൻ്റെ മകൾ സുപ്രിയ സുലെ മഹാരാഷ്ട്രയിലെ ബാരാമതി ലോക്‌സഭാ സീറ്റിൽ നിന്നുള്ള സിറ്റിംഗ് അംഗമാണ്.

Priyanka Gandhi to take oath as Lok Sabha MP.

Exit mobile version