ഇനി കാത്തിരുന്നു മുഷിയണ്ട; അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം വൈദ്യുതി കണക്ഷന്‍

Electricity connection within 24 hours KSEB

വൈദ്യുതി കണക്ഷന്‍ ഇനി ഉടനടി. കണക്ഷൻ ലഭിക്കുന്നതിനു വേണ്ടി ഇനി കാത്തിരിപ്പ് വേണ്ട. അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം തന്നെ പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് മധ്യമേഖല ചീഫ് എന്‍ജിനീയര്‍ എം.എ പ്രവീണ്‍ അറിയിച്ചു. ഡിസംബര്‍ ഒന്നു മുതലാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുക.

വൈദ്യുതി ബോര്‍ഡ് മധ്യമേഖല വിതരണ വിഭാഗത്തിന്റെ കീഴില്‍ വരുന്ന തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകര്‍ക്കു വേണ്ടിയാണ് പദ്ധതി നിലവിൽ നടപ്പാക്കുന്നത്. ഇതിനായി സെന്‍ട്രല്‍ ചീഫ് എന്‍ജിനീയര്‍ ഓഫിസിനു കീഴിലുള്ള 235 സെക്ഷന്‍ ഓഫിസ് സജ്ജമായതായുമ ബോര്‍ഡ് അറിയിച്ചു. പാക്കേജ് കണക്ഷന്‍ എന്ന പേരില്‍ www.kseb.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകര്‍ പണം അടക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷകര്‍ക്ക് അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്.

Exit mobile version