പാലക്കാട് രാഹുൽ, ചേലക്കര, പ്രദീപ്, വൻവിജയത്തിലേക്ക് പ്രിയങ്ക

priyanka wins wayanad, ldf udf

പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ചിത്രം തെളിഞ്ഞു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ലീഡ് പിടിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18,724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. എൽഡിഎഫ് സാറിന് മൂനാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ചേലക്കരയിലാകട്ടെ ഒരവസരത്തിൽ പോലും പിന്നോട്ട് പോകാതെയാണ് യു ആർ പ്രദീപ് തന്റെ വിജയത്തിലേക്ക് കുതിച്ചത്. 12,122 വോട്ടാണ് ഭൂരിപക്ഷം. മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മുന്നേറുന്നത്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Exit mobile version