ഉപതെരുഞ്ഞെടുപ്പിലെ ജനവിധി; വോട്ടെണ്ണൽ പുരോഗമിക്കുന്നു

വയനാട്, പാലക്കാട് ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഒരു ലക്ഷത്തിന് മുകളിൽ ലീഡ് പിടിച്ചു. ചേലക്കരയിൽ യു ആർ പ്രദീപ് എണ്ണായിരത്തിന് മുകളിൽ ലീഡ് നിലനിർത്തുന്നു. പാലക്കാട് ലീഡ് നില ,അരി മറിയുന്ന കാഴ്ചയാണ് നിലവിൽ കാണാനാകുന്നത്. നിലവിൽ 600 ലിലധികം വോട്ടിന്റെ ലീഡുമായി സ് കൃഷ്ണകുമാറാണ് മുന്നിൽ. എന്നാൽ യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറുന്ന കാഴ്ചയും കാണാം.

ചേലക്കരയിൽ ഇടത് മുന്നേറ്റം തുടക്കത്തിൽ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല എന്നാണ് ഇപ്പോഴത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധി മുന്നേറുമ്പോൾ നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.

Exit mobile version