കീർത്തി സുരേഷ് വിവാഹിതയാകുന്നു

keerthi suresh marraige news

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു. പതിനഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ ബാല്യകാല സുഹൃത്തായ ആന്റണി തട്ടിൽ ആണ് വരൻ. ഡിസംബർ 11, 12 തീയതികളിൽ ഗോവയിലെ റിസോർട്ടിൽ വിവാഹം നടക്കും എന്നാണറിയുന്നത്. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. എന്നാൽ ആരെയാണ് പ്രണയിക്കുന്നതെന്ന വിവരം വെളിപ്പെ‌ടുത്തിയില്ല. കൊച്ചി ആണ് ആന്റണി തട്ടിലിന്റെ നാട്. ദുബായിൽ ബിസിനസ് ചെയ്യുന്നു.

വിവാഹാഘോഷങ്ങൾ ഡിസംബർ 9ന് ആരംഭിക്കും. മൂന്ന് ദിവസത്തെ ആഘോഷം ഉണ്ടാകും. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തി ഗീതാഞ്ജലിയിലൂടെയാണ് മലയാള സിനിമാമേഖലയിലേക്ക് വന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യം അറിയിച്ചു. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു.

Exit mobile version